Kerala

വിനായകന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

  • 24th January 2024
  • 0 Comments

തൃശൂര്‍: ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണത്തില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ എസ്.സി. എസ്.ടി കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് മര്‍ദനത്തിന് പിന്നാലെയാണ് വിനായകന്റെ മരണമെന്ന് ചൂണ്ടിക്കാട്ടി വിനായകന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നില്ല. ക്രൈംബ്രാഞ്ചാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താതെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത് ഇതിനെതിരെയാണ് വിനായകന്റെ പിതാവ് ഹരജി നല്‍കിയത്. 2017 ജൂലൈയിലായിരുന്നു വിനായകന്റെ മരണം. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം. […]

error: Protected Content !!