ആറാട്ടിന് ശേഷം മമ്മൂട്ടിക്കൊപ്പം ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍;വില്ലനായി വിനയ് റായ്
ആറാട്ടിന് ശേഷം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്.ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു […]

