News

വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാൻ പരിശീലനവുമായി സർക്കാർ

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു വില്ലേജ് ഓഫീസുകളിൽ ജനസൗഹൃദമായ ഇടപെടൽ ഉറപ്പാക്കാൻ വില്ലേജ് ഓഫീസർമാർക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്. ഓഫീസർമാർക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കാനാകണമെന്നും സാധ്യമായ വിഷയങ്ങളിലെല്ലാം ജനങ്ങൾ പലതവണ ഓഫീസ് കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നടപ്പാക്കാൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം, അത് മാന്യമായ പെരുമാറ്റത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്താനാകണം.അസൗകര്യങ്ങളും ജോലിഭാരവും ഏറെയുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാതുകൊടുക്കാനാകണം. ജനങ്ങളും […]

Local News

സ്മാര്‍ട്ടാവാനൊരുങ്ങി പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍

പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 15 വില്ലേജ് ഓഫീസുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മേഞ്ഞാണ്യം, എരവട്ടൂര്‍, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, കൊഴുക്കല്ലൂര്‍, തുറയൂര്‍, കീഴരിയൂര്‍, അരിക്കുളം വില്ലേജ് ഓഫീസുകളിലാണ് ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയത്. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിനായി 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിനും അനുബന്ധ […]

News

പ്രളയ സഹായം ലഭിച്ചില്ല; പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍

കുന്ദമംഗലം; ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ ദുരിതം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിച്ച ധന സഹായം ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍. പ്രളയത്തിന് ശേഷം ദുരിതം ബാധിച്ചവര്‍ക്ക് 10000 രൂപയായിരുന്നു ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിന്നീട് ഓണത്തിന് മുന്‍പ് തന്നെ മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചു. എന്നാല്‍ സഹായം ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. പ്രളയത്തില്‍ ബുദ്ധിമുട്ടനുഭവിച്ച കുന്ദമംഗലം പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ മാത്രം ഏകദേശം […]

News

രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി; മന്ത്രി ഇ ചന്ദ്രശേഖരന്‍

ചാത്തമംഗലം: രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കിയെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാട്ടേഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി 1.16 കോടി അനുവദിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ദൈനംദിനം പരിഹരിക്കുന്ന പ്രധാന ഓഫീസായ വില്ലേജ് ഓഫീസുകള്‍ പലതും ദയനീയ സാഹചര്യത്തിലായിരുന്നു. കുടിവെള്ളവും ടോയ്ലറ്റുമില്ലാത്തതായിരുന്നു പല ഓഫീസുകളും. ഇത് […]

error: Protected Content !!