ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി; ഒരു വയസില്‍ താഴെ പ്രായമെന്ന് പ്രാഥമിക നിഗമനം
പത്തനംതിട്ടയിലെ ആങ്ങമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനം വകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. ഒരു വയസില്‍ താഴെ പ്രായമുള്ള പുലിയാണെന്നാണ് പ്രാഥമിക നിഗമനം. ആട്ടിന്‍ കൂടിന് സമീപം അവശനിലയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് സംഘം വലവിരിച്ച് പുലിയെ പിടികൂടുകയായിരുന്നു. പുലി ആരെയും ആക്രമിക്കകയോ മറ്റ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുകയോ […]
