സെഞ്ചുറിയില്ലാത്ത തുടര്‍ച്ചയായ രണ്ടാം വർഷം;കോഹ്‌ലിക്ക് പിന്തുണയുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്കിത് സെഞ്ചുറിയില്ലാത്ത തുടര്‍ച്ചയായ രണ്ടാം വർഷം . ആദ്യ ഇന്നിംഗ്‌സിൽ 35ഉം രണ്ടാം ഇന്നിംഗ്‌സിൽ 18ഉം മായിരുന്നു ഈ വർഷത്തെ അവസാന ടെസ്റ്റായ സെഞ്ചൂറിയനിൽ കോഹ്‌ലിയുടെ സമ്പാദ്യം. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു കോഹ്‌ലിയുടെ അവസാന രാജ്യാന്തര ശതകം. മൂന്നക്കം കണ്ടെത്താന്‍ കഴിയാതെ കിതയ്‌ക്കുമ്പോഴും കോലിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. ‘വിരാട് ഏറെ റണ്‍സ് കണ്ടെത്തിയിട്ടുള്ള ഷോട്ടാണ് ഡ്രൈവുകള്‍. കോലിയുടെ റണ്‍ […]