കമൽഹാസന്റെ പുഷ് അപ്, റോളക്സ് എൻട്രി;ആരംഭിക്കലാമെടാ.. ‘വിക്രം’ മേക്കിംഗ് വീഡിയോ
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം വിക്രം മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ എക്സ്ക്ലൂസിവ് ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണവും, കമൽഹാസന്റെ പുഷ് അപ് വ്യായാമവും റോളക്സിന്റെ എൻട്രിയുമൊക്കെ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. […]