ഇൻസ്റ്റാഗ്രാമിൽ ലഹരിക്കെതിരെ സ്ഥിരം ബോധവൽക്കരണം; വിക്കി തഗ്ഗിനെ ലഹരി വസ്തുക്കളുമായി എക്‌സൈസ് പിടികൂടി
പാലക്കാട്: ലഹരി ബോധവത്കരണം കൊണ്ട് നവ മാധ്യമങ്ങളിൽ ശ്രദ്ധേയനായ ഇന്റസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ വിക്കിയാണ് ഇന്നലെ പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലഹരിക്കെതിരായ നിത്യോപദേശം തന്റെ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് നൽകിയിരുന്ന വ്യക്തിയായിരുന്നു വിഘ്‌നേഷ് എന്ന വിക്കി. പല യാത്രകൾ നടത്തി അതിന്റെ വിശേഷങ്ങൾ നവ മാധ്യമങ്ങളിലൂടെ ആരാധകരുമായി വിക്കി പങ്കുവെക്കുമായിരുന്നു. അത്തരത്തിൽ ഒരു യാത്രക്കിടെയാണ് വിക്കി ഇന്നലെ എക്‌സൈസിന്റെ പിടിയിലായത്. തഗ് ഡയലോഗുകൾ ഉപയോഗിച്ചും പല തരം കുസൃതികൾ കാണിച്ചും ആരാധകരെ വിക്കി കൈയിലെടുത്തിരുന്നു. നിത്യേനയെന്നോണം ലഹരിവിരുദ്ധ […]