നയൻതാരയ്‍ക്കൊപ്പം സിനിമ കണ്ടു,തലൈവർ സെറ്റിലെത്തി, ദളപതി ഭക്ഷണം വിളമ്പി,ഇനി ചിക്കന്‍ 65 ഉണ്ടാക്കാന്‍ പഠിക്കണം
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ജവാൻ’.നയൻതാരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‍ പ്രധാനപ്പെട്ട അതിഥി താരമായി ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘ജവാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ ഷാരൂഖ് ഖാൻ.. 30 ദിവസം ആഘോഷമാക്കിയെന്നാണ് താരം കുറിച്ചത്. രസകരമായ ഷാരുഖിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എന്തൊരു മികച്ച 30 ദിവസങ്ങൾ. തലൈവർ ഞങ്ങളുടെ സെറ്റിലെത്തി. നയൻതാരക്കൊപ്പം സിനിമ കണ്ടു. […]