തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി നടന്‍ വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും ചടങ്ങില്‍ പരിചയപ്പെടുത്തി. തമിഴ്നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയര്‍ത്താനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചെന്നൈയിലാണ് വിജയ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ചെന്നൈയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് […]