തെന്നിന്ത്യൻ താരം വിജയശാന്തി കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെക്ക്

  • 6th December 2020
  • 0 Comments

തെന്നിന്ത്യൻ താരം വിജയശാന്തി കോണ്‍ഗ്രസി​െൻറ പ്രാഥമിക അംഗത്വം രാജിവെച്ചു. തിങ്കളാഴ്ച അവർ ബി.ജെ.പിയില്‍ ചേരുമെന്നാണ്​ വിവരം. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുകയെന്ന്​ ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ്​ ഇത്​ റിപ്പോര്‍ട്ട് ചെയ്​തത്​. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.

error: Protected Content !!