Entertainment

ഇയാൾക്ക് ഈ വയസൻ വേഷം ചെയ്യാൻ എന്താ ഇത്ര താല്പര്യം; വിജയരാഘവനെ ശകാരിച്ചു മമ്മൂക്ക

  • 13th April 2023
  • 0 Comments

മലയാള സിനിമയിൽ പകരം വെയ്‌ക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് വിജയരാഘവൻ. ഏതൊരു വേഷവും വിജയ രാഘവന്റെ കൈകളിൽ സുരക്ഷിതവുമാണ്. അത്രയധികം വേഷങ്ങളാണ് വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നതും. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിജയരാഘവൻ കെട്ടിയാടിയത് ഒട്ടനവധി കഥാപാത്രങ്ങളാണ്. എന്നിരുന്നാലും ഏതൊരു അഭിനേതാവിനും അഭിനയിക്കാൻ അതിയായ ആഗ്രഹമുള്ള ഒരു കഥാപാത്രം ഉണ്ടാകും. ഇപ്പോഴിതാ വിജയരാഘവൻ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാണമെന്നാണ് നടന്റെ ഏറ്റവും വലിയ ആഗ്രഹം. താൻ ഈ ആഗ്രഹം മമ്മൂട്ടിയോട് […]

Kerala News

കൊലപാതകത്തിന് പിന്നിൽ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യം; എ വിജയരാഘവന്‍

  • 21st February 2022
  • 0 Comments

നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഹരിദാസന്റെ കൊലപാതകത്തിന് പിന്നിലെന്ന് എ വിജയരാഘവന്‍. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചിരുന്നു. കൊലപാതകത്തിലൂടെയാണ് ആര്‍ എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന്‍ ആഞ്ഞടിച്ചു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം പതാക ദിനത്തില്‍ത്തന്നെ ആര്‍ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. ആക്രമങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇതിലുള്ള അമര്‍ഷം രേഖപ്പെടുത്തുന്നു. […]

Kerala News

കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനം; എ വിജയരാഘവൻ

കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടി എടുത്ത സംഘടനാപരവും രാഷ്ട്രീയവും ആയ തീരുമാനമാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. ” പാർട്ടിയെ സംബന്ധിച്ചടുത്തോളം ഗവർണമെന്റിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയെന്നത് ഉത്തരവാദിത്വമാണ്. ഈ സർക്കാർ എറ്റവും മാതൃകാപരമായി പ്രവർത്തിക്കുകയെന്നതിനാണ് പാർട്ടി പരിഗണന നൽകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ് അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് ഇപ്പോൾ മുന്നിലുള്ളത്. […]

Kerala News

പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണ;വിജയരാഘവന്‍

  • 10th April 2021
  • 0 Comments

മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവര്‍ ആവശ്യപ്പെടാറുണ്ട്. അത്രേയുള്ളു എന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം. ലോകായുക്ത നിയമപരമായ സ്ഥാപനമാണ്. എന്താണോ നിയമം അനുശാസിക്കുന്നത് ആ നിലയില്‍ നീങ്ങുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു വിജയരാഘവന്റെ പ്രതികരണം.

Kerala

അത്യന്തം ഹീനം; സുധാകരന്റെ ‘ചെത്തുകാരന്‍’ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ അത്യന്തം ഹീനമായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നമ്മുടെ ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത ഒരു രീതിശാസ്ത്രമാണ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി സുധാകരന്‍ സ്വീകരിച്ചതെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുധാകരന്റെ നിലപാടിനോട് കോണ്‍ഗ്രസ് അതിന്റെ നിലപാട് വ്യക്തമാക്കണം. നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഈ പരിഷ്‌കൃതകാലത്ത് ഇത്തരം വാക്കുകള്‍ ഉപയോഗപ്പെടുത്തിയത് അപലപിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സമീപനം വ്യക്തമാക്കണമെന്ന് […]

Kerala News

വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയത;സർക്കാർ വർഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു;രമേശ് ചെന്നിത്തല

  • 28th January 2021
  • 0 Comments

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാടെത്തി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എം.വിജയരാഘവനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നുംതമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ […]

error: Protected Content !!