വിജയൻ കാരന്തൂരിന്റെ ചികിത്സാചിലവിലേക്ക് ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി
കുന്ദമംഗലം : കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനായി കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാര ശേഷം ധനസമാഹരണം നടന്നു. ദിവസങ്ങൾക്ക് മുമ്പ് വിഷയം പള്ളിക്കമ്മിറ്റി ചർച്ച ചെയ്യുകയും വെള്ളിയാഴ്ച സഹായത്തിനായി തുക പിരിവിടാനും തീരുമാനമാനമെടുത്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി കരൾ രോഗം മൂലം ചികിത്സയിൽ കഴിയുന്ന വിജയൻ കാരന്തൂർ ഒട്ടേറെ ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് രണ്ടാമതും കോവിഡ് വന്നതിന് ശേഷമാണ് […]