ചായക്കട നടത്തി ലോകം ചുറ്റി;കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു
ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം ആണ് മരണം. 16 വര്‍ഷം കൊണ്ട് ഭാര്യയ്‌ക്കൊപ്പം വിജയന്‍ 26 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.