തല മൊട്ടയടിക്കാന്‍ സമ്മതിച്ചു, എന്നിട്ട് അവര്‍ എന്റെ രംഗങ്ങള്‍ ഒഴിവാക്കി; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്
ഗായകന്‍ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തനിക്ക് അഭിനയരംഗത്ത് നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മണിരത്നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി എന്ന് പറയുകയാണ് താരം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച അനുഭവം അതിശയകരമായിരുന്നു എന്നാണ് താരം പറഞ്ഞത്. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകന്‍ ധന ശേഖരന്‍ വഴിയാണ് വിജയ് പൊന്നിയിന്‍ സെല്‍വനില്‍ […]