നിയമസഭ തെരഞ്ഞെടുപ്പ് ;നേതാക്കള്‍ മാറി നിന്ന് പൊതുസമ്മതരെ നിര്‍ത്തണം ; ബി.ജെ.പി കേന്ദ്രനേതൃത്വം
നിയമസഭ തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ മാറി നിന്ന് പൊതുസമ്മതരെ നിര്‍ത്തണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം.വിജയ് യാത്രയ്ക്കിടെ ഓരോ ജില്ലയിലെയും പ്രമുഖരെയും പൊതുസമ്മതരെയും വേദിയിലെത്തിച്ച് ബി.ജെ.പിക്ക് പിന്തുണ ലഭിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. ഇ.ശ്രീധരനെ പോലുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ വിജയ് യാത്രക്കിടെ പ്രമുഖരെ കൂടി കണ്ട്് ചര്‍ച്ച നടത്തി പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍. ഓരോ ജില്ലയിലെയും പ്രമുഖരെ നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ […]
