തന്നെ അറിയിക്കാതെ ചിത്രത്തിൽ നിന്ന് നീക്കി; വിജയ് സേതുപതി ചിത്രത്തിനെതിരെ ഇളയരാജ
വിജയ് സേതുപതിയുടെ പുതിയ ചിത്രം കടൈസി വിവസായി എന്ന ചിത്രത്തിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. തന്നെ അറിയിക്കാതെ ചിത്രത്തിൽ നിന്ന് നീക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്. ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് സന്തോഷ് നാരായണനെ സംഗീത സംവിധാനം ഏല്‍പ്പിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് […]