25 കോടി കൊടുത്താൽ കോൺഗ്രസിനെ മുഴുവനായും വാങ്ങാം; വിജയ് രൂപാനി
25 കോടി കൊടുത്താൽ കോൺഗ്രസിനെ മുഴുവനായും വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. തങ്ങളുടെ എം.എൽ.എയെ 25 കോടിക്ക് ബി.ജെ.പി വാങ്ങിയെന്ന ഗുജറാത്ത് കോൺഗ്രസിെൻറ ആരോപണത്തിൽ നവംബര്‍ മൂന്നിന് ഗുജറാത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ ഭാഗമായി സുരേന്ദ്രനഗറിനടുത്തുള്ള ലിംബിയിൽ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു. മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അവിടെയുള്ളത് രാഹുൽ ഗാന്ധിയുടെ ആദർശം മാത്രമാണ്. കോൺഗ്രസ് […]