100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ; ആരാധകർക്ക് സ്നേഹസമ്മാനവുമായി വിജയ് ദേവരകൊണ്ട
തന്റെ പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിൻറെ ഭാഗമായി ആരാധകർക്ക് സ്നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട.തെരഞ്ഞെടുക്കുന്ന നൂറ് കുടുംബങ്ങൾക്ക് ഒരു ലേശം വീതം നൽകുമെന്ന് വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയിൽ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് താരം തുക നൽകുന്നത്.നിരവധി പേരാണ് വിജയ് ദേവരകൊണ്ടയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനു മുമ്പും ആരാധകർക്കായി ദേവരകൊണ്ട സമ്മാനങ്ങൾ നൽകിയിരുന്നു. ആരാധകർക്കായി വിനോദയാത്രകൾ സംഘടിപ്പിച്ചും ദേവരകൊണ്ട വർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 100 […]