Kerala News

വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർ പോൾ സഹായം തേടാനൊരുങ്ങി പോലീസ്; ബ്ലൂ കോർണർ നോട്ടീസിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു

ബലാത്സംഗ പരാതിയേത്തുടര്‍ന്ന് ദുബായിയിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോൾ സഹായം തേടാനൊരുങ്ങി പോലീസ്. വിജയ് ബാബുവിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഒളിസങ്കേതം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും അന്തിമ നടപടികള്‍ പൂര്‍ത്തിയായെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസ് പ്രതികരിച്ചു. തെരയുന്നയാള്‍ ഏത് വിദേശ രാജ്യത്ത് എവിടെയെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുക. ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയാൽ ആ രാജ്യത്തെ പൊലീസിന് തന്നെ […]

Kerala News

ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു;സാവകാശം തേടി മെയിലയച്ചു നല്‍കില്ലെന്ന് പൊലീസ്

ബിസിനസ് ടൂറിലാണെന്നും മെയ് 19ന് മടങ്ങിയെത്തുമെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു. പോലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി.അതേസമയം, വിജയ് ബാബുവിന് സാവകാശം നല്‍കാനാവില്ല എന്നാണ് പൊലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇപ്പോൾ എവിടെയാണുള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയിൽ ചെയ്തത്.ഇക്കഴിഞ്ഞ 24-നാണ് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.

Entertainment News

വിജയ് ബാബുവിനെ’ചവിട്ടിയരച്ചുകളയാന്‍’ കഴിയില്ലല്ലോ’അമ്മ’ ആൺമക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയൻ പിള്ള രാജു

ലൈംഗികാതിക്രമക്കേസിലെ പ്രതി വിജയ് ബാബുവിനെ ‘ചവിട്ടിയരച്ചുകളയാന്‍’ കഴിയില്ലല്ലോയെന്ന് ‘അമ്മ’ വൈസ് പ്രസിഡണ്ട് മണിയന്‍പിള്ള രാജു,വിജയ് ബാബുവിനെതിരായ (നടപടി സംബന്ധിച്ച് ‘സംഘടനയിൽ രണ്ട് പക്ഷമില്ലെന്നും മണിയൻ പിള്ളരാജു പറഞ്ഞു.മാല പാർവ്വതിയുടെ രാജിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വിവിധ മാധ്യമങ്ങളോട് പറഞ്ഞു. മാല പാർവ്വതി അമ്മയിൽ സജീവമല്ല. ഐസിസി നിർദ്ദേശം പരിഗണിച്ചില്ലെന്നതിനും പ്രസക്തിയില്ല. ‘അമ്മ’ ആൺമക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ‘വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മയുടെ ആഭ്യന്തര പരാതി കമ്മിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. […]

Entertainment News

ഐ.സി നിര്‍ദേശിച്ചിട്ടും വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് അമ്മ; മാലാപാർവതി രാജിവെച്ചു,തർക്കം

ബലാത്സംഗ കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവെച്ചു.വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശം അമ്മ നേതൃത്വം തള്ളിയതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ രാജി.സമിതിയിലെ മറ്റ് അംഗങ്ങൾക്കും വിഷയത്തില്‍ അമർഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാൻ 30 ന് തന്നെ സമിതി ശുപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമർഷം […]

Kerala News

തന്നെ ചുംബിക്കാൻ ശ്രമിച്ചു; വിജയ് ബാബുവിനെതിരെ ലൈംഗീക പീഡനാരോപണവുമായി മറ്റൊരു യുവതിയും രംഗത്ത്

  • 29th April 2022
  • 0 Comments

നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ പീഡനാരോപണവുമായി വേറെയൊരു യുവതി കൂടി രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചക്കെത്തിയപ്പോൾ തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2021 നവംബർ മാസത്തിലാണ് സംഭാവമുണ്ടായതെന്ന് ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന വുമണ്‍ എഗെയ്ന്‍സ്റ്റ് ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ യുവതി പറഞ്ഞു. സിനിമാ ചര്‍ച്ചകള്‍ക്കിടെ മദ്യലഹരിയില്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. വിജയ് ബാബുവിനെതിരെ മറ്റൊരു നടി പീഡന പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് തുറന്നു പറച്ചിലെന്നും സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ […]

Entertainment News

വിജയ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; സിനിമാ സംഘടനകൾ മൗനം പാലിക്കുന്നു; ഡബ്ല്യൂസിസി

  • 29th April 2022
  • 0 Comments

വിജയ് ബാബുവിനെതിരായ യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സിനിമാ സംഘടനകൾ പാലിക്കുന്ന മൗനം അന്യായമാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വിമർശനം. സിനിമയിൽ പ്രബലനും സ്വതീനവുമുള്ള വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഇന്‍ഡസ്ട്രിയിലെ തന്നെ വ്യക്തികളോ ആരോപണ വിധേയന്‍ ഉള്‍പ്പെടുന്ന സംഘടനകളോ പ്രതികരിക്കാത്തതിനെതിരെയാണ് ഡബ്ല്യൂസിസി രംഗത്തെത്തിയത്. കേസിൽ വിധി വരുന്നത് വരെ വിജയ് ബാബുവിന്റെ എല്ലാ സിനിമ സംഘടനകളിലെയുംഅംഗത്വം സസ്പെന്‍ഡ് ചെയ്യണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമക്കേസിലെ ഇരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പൊലീസും […]

Kerala News

വിജയ് ബാബുവിന് ലഭിക്കുന്ന വലിയ സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകം;കേരളം പരാതിക്കാരിക്കൊപ്പം നിൽക്കണം,കെ കെ രമ

  • 28th April 2022
  • 0 Comments

ഒരു അഭിനേത്രിയില്‍ നിന്നും ലൈംഗികാതിക്രമണ ആരോപണം നേരിട്ട സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ ഭാഗമായാണെന്ന് ആര്‍.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ. രമ.ജനാധിപത്യ ബോധമുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ഈ നടപടി അതിനിശിതമായ ധാര്‍മ്മിക, നിയമവിചാരണകള്‍ക്ക് വിധേയമാവേണ്ടതുണ്ടെന്നും കെ.കെ രമ പറഞ്ഞു.താനാണ് യഥാർത്ഥ ഇരയെന്നും തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും കരിയറിൽ വളരാൻ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ടാണ് വിജയ് ബാബു അതിജീവിതയുടെ ഐഡന്റിറ്റി […]

Entertainment News

മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവുമായി വിജയ് ബാബു;ഇന്ന് കോടതിയെ സമീപിച്ചേക്കും‍

  • 28th April 2022
  • 0 Comments

കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയേക്കുമെന്ന് സൂചന.കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിജയ് ബാബു തന്റെ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു.ഫേസ്ബുക്ക് ലൈവിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു.കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതി വിദേശത്തായതിനാൽ […]

Entertainment News

സിനിമാ നിർമാണക്കമ്പനികളിൽ വീണ്ടും ആദായ നികുതി വകുപ്പ്; പൃഥ്വിരാജ് , ദുൽഖർ സൽമാൻ , വിജയ് ബാബു എന്നിവരുടെ നിർമ്മാണ കമ്പനികളുടെ ഓഫീസിൽ പരിശോധന

  • 1st December 2021
  • 0 Comments

നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ നിര്‍മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ജിഎസ്ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന. കഴിഞ്ഞയാഴ്ച നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസിൽ നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടാണ് ഇന്നത്തെ പരിശോധനയെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. […]

നായകൻ- മമ്മൂട്ടി,തിരക്കഥ- മുരളിഗോപി;ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ വിജയ് ബാബു

  • 9th February 2021
  • 0 Comments

ഫ്രൈഡെ ഫിലിംഹൗസ് സിനിമാസിന്റെ ബാനറില്‍ മുരളിഗോപി തിരക്കഥയെഴുതി മമ്മൂട്ടിയെ നായകനാക്കി ഫ്രൈഡെ ഫിലിംഹൗസിന്റെ ബാനറില്‍ ചിത്രമൊരുക്കാനൊരുങ്ങി വിജയ്ബാബു. നവാഗതനായ ഷിബു ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫേസ്ബുക്ക് പേജിലൂടെ മുരളിഗോപിയും വിജയ്ബാബുവും ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിത്. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ […]

error: Protected Content !!