Kerala News

വിജയ് ബാബു നാളെയെത്തും, അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് ഹൈക്കോടതി

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. അതേസമയം, നാട്ടിലെത്തിയാല്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയ് ബാബുവിനെ ചോദ്യം […]

Kerala News

ഇന്നും വന്നില്ല,വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാൻ മാറ്റി.വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ തിരിച്ചെത്തിയിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തിരുന്നു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ബർജി പരി​ഗണിച്ച കോടതി വിജയ് ബാബു നാട്ടിൽ എത്താത്തതിനെത്തുടർന്ന് ഹർജിപരി​ഗണിക്കുന്നത് മാറ്റിയിരുന്നു.ഇന്നു പുലര്‍ച്ചെ 3.20 ന് പുറപ്പെട്ട് രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടിക്കറ്റെടുത്തിരുന്നത്. ഈ ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ […]

Kerala News

വിജയ് ബാബുവിന് ദുബായിൽ ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയത് യുവ നടി,പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു,ചോദ്യം ചെയ്യും

നടിയുടെ ബലാത്സംഗ പരാതിയിൽ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ഈ നടി പരാതിക്കാരിയായ യുവനടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. മലയാളി നടിയെ അടുത്ത ദിവസം തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന്, വിജയ് ബാബുവിന് യുവനടി രണ്ട് ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കന്പനിയായ […]

Kerala News

നടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു. നാട്ടില്‍ എത്തിയതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഈ മാസം 30ന് കേരളത്തിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചത്. അതേസമയം, മെയ് 30ന് തിരിച്ചെത്തുന്ന വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് […]

Entertainment News

ഉഭയസമ്മത പ്രകാരമായിരുന്നു ലൈം​ഗികബന്ധം,പുതിയ നായിക വന്നതോടെ പീഡന പരാതി’വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി

യുവനടിയുടെ ബാലാത്സം​ഗ പരാതിയിൽ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബുഹൈക്കോടതിക്ക് കൈമാറി . ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത്.നടിയുടേത് ബ്ലാക്ക്മൈലിം​ഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതൽ […]

Kerala News

വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരുന്നു, ടിക്കറ്റ് കോടതിയില്‍ ഹാജറാക്കി

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കേരളത്തിലേക്ക് മടങ്ങും. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി. മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് […]

Entertainment Kerala News

കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്ന് വിജയ് ബാബു,’ആദ്യം നാട്ടിലേക്കുള്ള ടിക്കറ്റ് ഹാജരാക്കൂ; എന്നിട്ട് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി

കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു. നടൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്. ഇല്ലെന്നും വിദേശത്താണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. ആദ്യം കോടതിയുടെ പരിധിയിലേക്ക് വിജയ് ബാബു വരട്ടെ. […]

Entertainment News

വിജയ്ബാബു നാളെ ​ഹാജരാകണം, ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്

നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്.വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാ​ഗരാജു പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്.ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ […]

Entertainment News

വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാൾ; ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്

നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുർ​ഗ കൃഷ്ണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ കൃഷ്ണ അഭിപ്രായപ്പെട്ടു. ഉടല്‍ സിനിമയുടെ പത്രസമ്മേളനത്തിലായിരുന്നു ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ദുര്‍ഗാകൃഷ്ണ പറഞ്ഞു.പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗാ കൃഷ്ണ പറഞ്ഞു.

Kerala News

ലൈംഗികാതിക്രമ പരാതി; വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി

നടിയുടെ പീഡന പരാതിയിൽ ദുബായിയിൽ ഒളിവിൽ കഴിയുന്ന നിർമാതാവും സംവിധായകനുമായ വിജയ് ബാബുവിന്റെ പാസ്പോർട്ട് കൊച്ചി സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവിദേശ കാര്യവകുപ്പ് റദ്ദാക്കി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും . എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചന. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പോലീസ് നീക്കം. വീമാനത്താവളത്തിലെത്തിയാൽ ഉടൻ അറസ്റ്റ് […]

error: Protected Content !!