യൂട്യൂബിലെ അശ്ലീല പരാമര്‍ശം വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു
തിരുവനന്തപുരം: യൂട്യൂബിലെ അശ്ലീല പരാമര്‍ശത്തില്‍ വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു . വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്റ്റിന്റെ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിനെതിരെ ശക്തമായി ജനരോഷം ഉയര്‍ന്നിരുന്നു. ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് […]
