Entertainment News

മകം തൊഴാനെത്തി നയന്‍താരയും വിഗ്‌നേഷും

  • 17th February 2022
  • 0 Comments

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴലിനെത്തി താരങ്ങൾ. രണ്ട് മണിയോടെയാണ് ദേവീ ദര്‍ശനത്തിനായി ചോറ്റാനിക്കരയില്‍ നട തുറന്നത്.തെന്നിന്ത്യൻ താരം നയൻതാരയും നടി പർവ്വതിയുമടക്കം തൊഴാനായി സന്നിധിയിൽ എത്തി. പ്രതിശ്രുധ വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്നേഷിനൊപ്പമാണ് നയൻതാര ചോറ്റാനിക്കരയിൽ എത്തിയത്. തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്. രണ്ട് മണിയോടെയാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണി വരെയാണ് മകം തൊഴല്‍. വില്വമംഗലം സ്വാമിയാര്‍ക്ക് ദേവി ദര്‍ശനം നല്‍കിയതാണ് മകം തൊഴലുമായി ബന്ധപ്പെട്ട ഐതിഹ്യം.

error: Protected Content !!