നയൻതാര – വിഗ്നേഷ് ശിവൻ വിവാഹം ജൂൺ 9 ന്
തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും ജൂൺ ഒൻപതിന് ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാക്കുന്നു. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിൽ വെച്ചാകും വിവാഹം. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും.ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. നേരെത്തെ ഇവർ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. അഭിനയം കൂടാതെ […]