വട്ട് മുഖ്യമന്ത്രിക്കാണോ എന്ന് വ്യക്തമാക്കണം, വിജിലന്‍സ് അഴിമതി കണ്ടെത്തിയാല്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ധനമന്ത്രിക്ക് കഴിയില്ലെന്നും ചെന്നിത്തല

  • 29th November 2020
  • 0 Comments

കെ.എസ്.എഫ്.ഇയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജിലന്‍സ് റെയ്ഡ് നടത്തിയത് ആരുടെ വട്ടാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ് എന്ന് ഐസക് ഓര്‍ക്കണം, മുഖ്യമന്ത്രിക്കാണോ വട്ടെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. തോമസ് ഐസകിന് ധനകാര്യമന്ത്രി എന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരു വകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ […]

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ കെ എം ഷാജിയെ തേടി വിജിലന്‍സും

  • 9th November 2020
  • 0 Comments

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശം. വിഷയത്തില്‍ വിജിലന്‍സ് എസ്.പി യോട് പ്രാഥമിക അന്വേഷണം നടത്താനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി ജയകുമാറിന്റെതാണ് ഉത്തരവ്. 1,626,0000 രൂപ മുടക്കി കോഴിക്കോട് നിര്‍മിച്ച വീടാണ് ഷാജിക്കെതിരേയുള്ള കുരുക്ക്. ഇത്രയും പണം മുടക്കാന്‍ ഷാജിക്ക് എങ്ങനെ കഴിഞ്ഞുവെന്നതിനെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുക. അതിനിടെ അനധികൃത […]

ലൈഫ് മിഷനില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്

  • 2nd November 2020
  • 0 Comments

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കേസില്‍ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതനുസരിച്ചാണ് […]

error: Protected Content !!