Kerala

ഹോംസ്റ്റേ ലൈസൻസിന് കൈക്കൂലി: ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ.

  • 23rd June 2023
  • 0 Comments

ആലപ്പുഴ: ഹോംസ്റ്റേയ്ക്കു ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. കെ.ജെ.ഹാരിസാണു പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു വച്ചു വിജിലൻസ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ യു.മണിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസിനെ വിജിലന്‍സ് പിടികൂടിയത്. 10,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് മണി വിജിലന്‍സില്‍ പരാതിപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആദ്യഗഡുവായി 2000 രൂപ നല്‍കുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.

Kerala

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ

  • 29th March 2023
  • 0 Comments

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ ഉണ്ടാകും. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് ഇനിമുതല്‍ യോഗ്യതാ പരീക്ഷണ എഴുതണമെന്ന പരിഷ്‌കാരം കൊണ്ടുവന്നത്. ഏപ്രില്‍ ഒന്നിനാണ് യോഗ്യതാ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും സ്വാധീനം വഴിയുള്ള നിയമനം ഒഴിവാക്കുന്നതിനുമാണ് യോഗ്യതാ പരീക്ഷയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൈക്കൂലിക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി പണം കൈപ്പറ്റിയ വിജിലന്‍സ് ഡി.വൈ.എസ്.പി. ദിവസങ്ങള്‍ക്ക് മുമ്പ് സസ്‌പെന്‍ഷനില്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. […]

Kerala News

നിയമനത്തിന് പട്ടിക ചോദിച്ച് കോര്‍പ്പറേഷന്റെ കത്ത് മേയര്‍ക്കെതിരെ വിജിലന്‍സിന് പരാതി

  • 5th November 2022
  • 0 Comments

മേയര്‍ ആര്യ രാജേന്ദ്രനെതിരേ വിജിലന്‍സില്‍ പരാതി.തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.അതേസമയം, മറ്റൊരു ചടങ്ങിലായതിനാല്‍ പരാതി കണ്ടിട്ടില്ലെന്നും പരാതി പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും വിജിലന്‍സ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ […]

Kerala News

നിര്‍മ്മാണത്തില്‍ അപാകതയെന്ന് പരാതി; റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സാംപിള്‍ ശേഖരിച്ചു

  • 17th August 2022
  • 0 Comments

സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ് പരിശോധന. ആറ് മാസത്തിനിടെ നിര്‍മിച്ച റോഡുകളിലാണ് പരിശോധന നടക്കുന്നത്. നിര്‍മാണത്തില്‍ അപാകതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് ആദ്യം പരിശോധന നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. ഇന്ന് രാവിലെ പത്ത് മണിക്കാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡു വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. റോഡുകളുടെ നിര്‍മാണം, ടാറിങ് […]

Kerala News

വിജിലന്‍സ് കൊണ്ടുപോയത് ബലം പ്രയോഗിച്ച്, ചോദിച്ചത് സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടെന്ന് – സരിത്ത്

വിജിലന്‍സ് സംഘം തന്നെ ബലം പ്രയോഗിച്ചാണ് പിടിച്ചുകൊണ്ടു പോയതെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പി.എസ്.സരിത്ത്. സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. രണ്ടരമണിക്കൂറോളം സരിത്തിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ അത് സംബന്ധിച്ച് ഒന്നും ചോദിച്ചില്ലെന്നും ഇന്നലെ സ്വപ്ന നല്‍കിയ മൊഴി സംബന്ധിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. നോട്ടീസ് നല്‍കാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും സരിത്ത് ആരോപിച്ചു. സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ […]

Kerala News

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം; വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം

നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി. തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിര്‍മാണത്തില്‍ അപാകത ഉണ്ടോ എന്ന് […]

Kerala News

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി വിജിലന്‍സിനു മുന്നില്‍ എത്തുന്നത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ ഷാജി നല്‍കിയ മൊഴിയും വിജിലന്‍സ് ശേഖരിച്ച തെളിവുകളും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന […]

Kerala News

കെഎം ഷാജിയുടെ വീട്ടിൽ നിന്ന് വിദേശ കറൻസിയും കണ്ടെടുത്തു

  • 13th April 2021
  • 0 Comments

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് ഇന്നലെ പരിശോധന നടത്തിയിരുന്നത്. ഇതിൽ കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് വിജിലൻസ് വിദേശ കറൻസികൾ കണ്ടെടുത്തത്. കുട്ടികളുടെ ശേഖരമാണ് ഇതെന്നാണ് ഷാജിയുടെ വിശദീകരണം.ഇതോടൊപ്പം ഇതേ വീട്ടിൽ നിന്നും തന്നെ 72 രേഖകളും 39,000 രൂപയും 50 പവൻ സ്വർണവും കണ്ടെടുത്തു. എംഎൽഎ ആയതിന് […]

മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു

  • 2nd December 2020
  • 0 Comments

ബാര്‍കോഴ കേസില്‍ മുന്‍മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. മുന്‍മന്ത്രിമാരായതുകൊണ്ട് നിയമന അധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇന്നലെയാണ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഗവര്‍ണര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഫയലില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ഇക്കാര്യത്തില്‍ ആവശ്യമുള്ളതിനാലാണ് വിജിലന്‍സ് ഡയറക്ടറെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് വിളിപ്പിക്കുന്നത്. ബാര്‍കോഴയില്‍ പ്രതിപക്ഷനേതാവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഇന്നലെ […]

ആര്‍ എസ് എസ് ബന്ധമുള്ള ഉദ്യോഗസ്ഥരാണ് കെ എസ് എഫ് ഇ റെയ്ഡിനു പിന്നിലെന്ന് ധനവകുപ്പ്; തുടര്‍ നടപടി കൂടിയാലോചിച്ച ശേഷം

  • 29th November 2020
  • 0 Comments

സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് പ്രതിരോധത്തിലാക്കുമ്പോള്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന വിലയിരുത്തലുമായി ധനവകുപ്പ്. റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാ വിശദാംശങ്ങളും അറിയിച്ചിട്ടില്ല. തുടര്‍നടപടികള്‍ വിജിലന്‍സിനോട് വിശദീകരണം തേടിയ ശേഷം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സി.പി.എമ്മിനും കടുത്ത അതൃപ്തിയാണ് വിജിലന്‍സ് റെയ്ഡില്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള പ്രശ്നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമീക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍ […]

error: Protected Content !!