വിദ്യാകിരണം മിഷൻ; അത്യാധുനിക സൗകര്യങ്ങളുള്ള 53 സ്‌കൂള്‍ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പൂവച്ചല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽവെച്ച് നിര്‍വഹിച്ചു. കിഫ്ബി, നബാഡ്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചാണ് അത്യാധുനിക കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.വികസനപ്രവത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കണം. കേരളത്തിന്റെ മുഖശ്ചായ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം’. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 90 […]

