News

കൈറ്റിന്റെ ‘ഫസ്റ്റ്ബെല്‍’ ക്ലാസുകള്‍ ആയിരം പിന്നിട്ടു

പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ യുട്യൂബ്  കാഴ്ചകൾ ജില്ലകൾക്ക് പുറമെ ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ വീഡിയോ നിർമാണ പദ്ധതി ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു. ചാനലിലുള്ള സംപ്രേഷണത്തിനു പുറമെ കൈറ്റ് വിക്ടേഴ്സിന്റെ വെബ്സ്ട്രീമിംഗിനായി (victers.kite.kerala.gov.in) ഒന്നര മാസത്തില്‍ ഉപയോഗിച്ചത് 141 രാജ്യങ്ങളില്‍ നിന്നുമായി 442 ടെറാബൈറ്റ് ഡാറ്റയാണ്. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് (youtube.com/itsvicters) കാഴ്ചകൾ ( വ്യൂസ് […]

Kerala

ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റി്ല്‍. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേര്‍ വിദേശത്തുള്ളവരാണ്. 26 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. അസഭ്യ സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണുകളും സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനു വേണ്ടി അന്വേഷണം നടക്കുകയാണ്. ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് […]

error: Protected Content !!