ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനക്കിടെ ആയുധങ്ങളുമായി പള്ളിയിലേക്ക് ഇരച്ചുകയറി വി.എച്ച്.പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍
അഹമ്മദാബാദ്: ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവര്‍ത്തകര്‍. വി.എച്ച്.പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിച്ച് അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. പ്രാര്‍ത്ഥന അവസാനിപ്പിച്ച് പുറത്തിറങ്ങിപ്പോകാന്‍ വിശ്വാസികളോട് സംഘം ആവശ്യപ്പെട്ടു. വിശ്വാസികളില്‍ ചിലരെ അക്രമി സംഘം ചോദ്യം ചെയ്യുകയും ചെയ്തു. അതിക്രമത്തില്‍ ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഭീഷണി ദൃശ്യം […]





