Kerala News

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; വിധിയിൽ പൂർണ തൃപ്തി;ഡിജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

  • 30th January 2024
  • 0 Comments

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് കോടതി വിധിയിൽ പൂർണ തൃപ്തനാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്.അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി.മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Kerala News

അതി ക്രൂരമായ കൊലപാതകം; രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

  • 20th January 2024
  • 0 Comments

ബി ജെ പി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ ജസ്റ്റിസ് വി ജി ശ്രീദേവിയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ജസ്റ്റിസ് പറഞ്ഞു. 15 പ്രതികളിൽ എട്ടു പേർക്ക് നേരെ കൊലപാതക കുറ്റവും ബാക്കിയുള്ളവരുടെ നേരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും തെളിഞ്ഞതായി വി ജി ശ്രീദേവി പറഞ്ഞു. ശിക്ഷാവിധി തിങ്കളാഴ്ച പറയും. 2021 നാണ് ഭാര്യയുടെയും വീട്ടിൽ […]

National

സൗമ്യ വിശ്വനാഥന്‍ വധക്കേസ്; നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

  • 25th November 2023
  • 0 Comments

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും അഞ്ചു ലക്ഷം പിഴയും വിധിച്ചു. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2008 സെപ്റ്റംബര്‍ 30നാണ് […]

National News

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി

  • 17th October 2023
  • 0 Comments

ഇന്ത്യയിൽ സ്വവർഗവിവാഹത്തിന് നിയമസാധുതയില്ല. കേസിൽ 2 ന് എതിരെ 3 എതിർ വിധികൾ വന്നതോടെയാണ് നിയമസാധുത ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അനുകൂലിച്ച് വിധി പ്രഖ്യാപിച്ചപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവർ വിധിയോട് വിയോജിച്ചു. പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ ലിംഗവും […]

Kerala News

അതിക്രമം പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല; ജാതി ഇല്ലാത്തയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് നിലനില്‍ക്കില്ല; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തില്‍

  • 18th August 2022
  • 0 Comments

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തില്‍. ജാതി ഇല്ലാത്തയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. സിവിക് ചന്ദ്രന്റെ എസ്എസ്എല്‍സി ബുക്കില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ല എന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശം പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. യുവ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദളിത് യുവതിയുടെ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി […]

Kerala News

സമയബന്ധിതമായി കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞു; പോലീസിന് അഭിമാനിക്കാവുന്ന നേട്ടം; അന്വേഷണ സംഘം

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവ് വിധിച്ചതിൽ പൂർണമായി തൃപ്തനാണെന്ന് റൂറൽ എസ്പി കെ.ബി രവി. സമയബന്ധിതമായി കേസ് അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചുവെന്നും പോലീസിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും എസ്പി പറഞ്ഞു. കൂടാതെ കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും സാധിച്ചുവെന്നും അതിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാർ പറഞ്ഞു. ആദ്യം സ്ഥലം […]

Kerala News

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി പറയും

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച (മെയ്-23) വിധി പറയും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം. 2021 ജൂണ്‍ 21 ന് വിസ്മയയെ പോരുവഴിയിലെ ഭര്‍ത്താവായ കിരണിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും […]

Kerala News

കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു ; ബിഷപ്പ് ഫ്രാങ്കോ കുറ്റ വിമുക്തൻ

  • 14th January 2022
  • 0 Comments

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റ വിമുക്തൻ . ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും […]

Kerala News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസ്; വിധി അല്പസമയത്തിനകം;കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ കൂട്ടി

  • 14th January 2022
  • 0 Comments

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണോ അല്ലയോ എന്ന വിധി അല്പസമയത്തിനകം . കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിധി പറയുക. .. വിധി പറയാൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ചേംബറിൽ എത്തിയിട്ടുണ്ട്. രാവിലെ ഒമ്പതേമുക്കാലോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴി കോടതിയിൽ എത്തി. ഇതിനിടെ കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ കൂട്ടി. രാജ്യത്തെ വിശ്വാസികളേയും കത്തോലിക്കാ സഭയേയും ഒരേ പോലെ അമ്പരപ്പിക്കുകയും […]

National News

ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുത്; സുപ്രീംകോടതി

  • 10th August 2021
  • 0 Comments

ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്നും, 2020 സെപ്റ്റംബര്‍ 16ന് ശേഷം പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി. നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ. അധികാരത്തിലെത്തുമ്പോൾ ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സര്‍ക്കാരുകൾക്ക് വീണ്ടും മുന്നറിയിപ്പ്നൽകുന്നതാണ് സുപ്രീംകോടതി വിധി . മുസഫര്‍നഗര്‍ കലാപത്തിൽ പ്രതിപട്ടികയിലുള്ള എംഎൽഎമാരുടെ അടക്കം കേസുകൾ യുപി സര്‍ക്കാര്‍ പിൻവലിക്കുകയാണെന്ന് […]

error: Protected Content !!