ഹോട്ടല്‍ കയറി മൂക്കുമുട്ടേ കഴിക്കും, അവസാനം ഭക്ഷ്യ വിഷബാധയേറ്റെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍
ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമയില്‍ നിന്ന് പണം തട്ടുന്ന സംഘം പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ഇബ്രാഹിം, അബ്ദുറഹ്‌മാന്‍, റുമീസ്, സുധീഷ്, നാസിം എന്നിവരാണ് പൊലീസ് പിടിയിലായത്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്ക് അഡ്മിറ്റായെന്ന് പറഞ്ഞാണ് ഇവര്‍ ഹോട്ടലുടമയോട് പണം ചോദിച്ചത്. 40000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ബ്രോസ്റ്റഡ് ചിക്കന്‍ ആണ് കഴിച്ചത്. ബാക്കി വന്ന ഭാഗം ഇവര്‍ പാഴ്‌സലായി കൊണ്ടുപോയി. പിന്നീടാണ് […]
