തൃക്കാക്കരയിൽ സഭയാണ് താരം; കേരളത്തിൽ ലൗ ജിഹാദുണ്ട്; വെള്ളാപ്പള്ളി നടേശൻ
ലൗ ജിഹാദ് വിഷയത്തിൽ ബി ജെ പി നിലപാടിനെ അനുകൂലിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതപരിവർത്തനം കാര്യമായിട്ട് തന്നെ നടക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ എസ്എൻഡിപിയുടെ നിലപാട് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ സ്ഥാനാർത്ഥിയല്ല സഭയാണ് താരമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ പരസ്യനിലപാട് പ്രഖ്യാപിക്കില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളി തന്നത്. ഇക്കാര്യത്തിൽ ആർക്കൊപ്പമാണ് എസ്എൻഡിപിയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നൽകിയിയതുമില്ല.