കരടി ചത്ത സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി; എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെകേസ് എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കരടിയെ കൊല്ലാനുള്ള ഉദ്ധേശമുണ്ടായിരുന്നില്ലല്ലോയെന്നും ഉദ്യോഗസ്ഥരുടെ മേൽ എങ്ങനെ ക്രിമിനൽ ബാധ്യത ചുമത്തുമെന്നും ർജി പരിഗണിക്കവേ കോടതി ചോദിച്ചു. ശരിയായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ കരടി ചാകുകയായിരുന്നുവല്ലോയെന്നും കോടതി വിലയിരുത്തി വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണം. വനം […]