Kerala

‘കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ല; പിഴ അടയ്ക്കണം, 2 തവണ നോട്ടീസ്, വിശദമായി പരിശോധിച്ചപ്പോൾ ഞെട്ടി

  • 23rd April 2023
  • 0 Comments

ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് കാറുടമയ്ക്ക് പൊലീസിന്റെ പിഴ. രണ്ട് തവണയാണ് ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പൊലീസ് നോട്ടിസ് നല്‍കിയത്. സുജിത്തിന്റെ കാറിന്റെ അതേ നമ്പറിലുള്ള ബൈക്കില്‍ ഹെല്‍മറ്റ് വയ്ക്കാതെ രണ്ടുപേര്‍ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം നല്‍കിയാണ് നോട്ടിസ്. തനിക്ക് ഇതേ നമ്പരില്‍ കാര്‍ മാത്രമേയുള്ളൂവെന്ന രേഖകള്‍ ഹാജരാക്കിയിട്ടും പൊലീസും മോട്ടര്‍വാഹന വകുപ്പും നടപടിയെടുക്കുന്നില്ലെന്ന് സുജിത്ത് പറയുന്നു. 2022 ഡിസംബർ 26നാണ് ആലപ്പുഴ ട്രാഫിക് പൊലീസിന്റെ ആദ്യ നോട്ടിസ് ലഭിക്കുന്നത്. തന്റെ […]

Kerala

ട്രാഫിക് പരിഷ്‌കാരം: വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കാനുള്ള തന്ത്രം: കെ.സുധാകരന്‍

  • 19th April 2023
  • 0 Comments

തിരുവനന്തപുരം∙ ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവൽക്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.‌ കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനിൽക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ […]

Kerala News

ഗതാഗത നിയന്ത്രണം

പേരാമ്പ്ര-ചേനോളി-നൊച്ചാട് റോഡില്‍ പേരാമ്പ്രയ്ക്കും ചേനോളിയ്ക്കുമിടയില്‍ മേഞ്ഞാണ്യം വില്ലേജ് ഓഫീസിന് സമീപം ഒക്‌ടോബര്‍ 28 മുതല്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്ര നിന്ന് ചേനോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൈതക്കല്‍ കളള് ഷാപ്പിനരികിലെ പഞ്ചായത്ത് റോഡിലൂടെ ചേനോളി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്. ചേനോളി നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചേനോളി റോഡില്‍ നിന്നും പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് റോഡിലേക്ക് […]

information

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹയര്‍സെക്കണ്ടറി മുതലുള്ള കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാര്‍ക്ക് /ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷ ഫോം ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. (kmtwwfb.org) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- നവംബര്‍ 15. ഫോണ്‍ : 0495-2767213.

information Local

ഗതാഗതം നിരോധിച്ചു

കോട്ടമ്മല്‍ – പന്നിക്കോട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി ഇന്ന് (ഒക്‌ടോബര്‍ 16) മുതല്‍ ആരംഭിക്കുന്നതിനാല്‍ വാഹന ഗതാഗതം നിരോധിച്ചു. ആതിനാല്‍ പ്രവൃത്തി തീരുന്നതു വരെ കൊടിയത്തൂര്‍ ഭാഗത്തു നിന്നും പന്നിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടിയത്തൂരില്‍ നിന്നും തിരിഞ്ഞ് ചുളളിക്കാപ്പറമ്പ് വഴിയും, തിരിച്ചും, പന്നിക്കോട് ഭാഗത്തു നിന്നും കൊടിയത്തൂര്‍ – മുക്കം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ചുളളിക്കാപ്പറമ്പ് വഴിയോ നെല്ലിക്കാപ്പറമ്പ് വഴിയോ തിരിഞ്ഞും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

information Local

ഗതാഗത നിയന്ത്രണം

  • 25th September 2019
  • 0 Comments

മുക്കം-അരീക്കോട് റോഡില്‍ നോര്‍ത്ത് കാരശ്ശേരി ജംഗ്ഷന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മുക്കം ഭാഗത്തുനിന്നും തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മുരിങ്ങമ്പുറായി ജംഗ്ഷനില്‍ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി- മാന്ത്ര വഴിയും, കൂടരഞ്ഞി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാരമൂല-കുമാരനല്ലൂര്‍ വഴിയും പോകേണ്ടതാണ്. മുക്കം ഭാഗത്തു […]

Kerala News

ഗതഗാത നിയന്ത്രണം

  • 24th September 2019
  • 0 Comments

കക്കോടി ചെലപ്രം റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കും. കക്കോടി നിന്നും ചെലപ്രം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൂടത്തുംപൊയില്‍ -ചോയിബസാര്‍ വഴിയും അതുവഴി തന്നെ തിരിച്ചു പോകേണ്ടതാണ്

National News

പുതിയ ഓഫറുകളുമായി മാരുതി സുസുക്കി

  • 17th September 2019
  • 0 Comments

മുംബൈ: പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഉത്സവസീസണില്‍ കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കുറവാണ് മാരുതിയുടെ പുതിയ വാഗ്‍ദാനം. ഇതോടൊപ്പം വാഹനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി അറിയിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയെ വിലക്കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് മാരുതി മാനേജ്മെന്റ് വ്യക്തമാക്കി. 36 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസം മാത്രം മാരുതി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായത്.

Kerala News

മാരുതിയുടെ പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

  • 4th September 2019
  • 0 Comments

മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 7 , 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേരത്തെ ഹ്യൂണ്ടയ്‍യും ടൊയോട്ടയും സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു. ഈ ദിവസങ്ങളിൽ പ്ളാന്റിൽ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. കാർ വിപണിയിൽ വലിയ തകർച്ചയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാതത്തിൽ ഉണ്ടായത്. ഈ വർഷം ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1500 താത്കാലിക ജീവനക്കാരെ […]

error: Protected Content !!