പച്ചക്കറി വില കുതിച്ചുയരുന്നു; ബീന്‍സ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നു; ജനം വലഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീന്‍സ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നു. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലേക്ക് എത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയര്‍ന്നേക്കും. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയര്‍ന്നത്. തമിഴ്‌നാട് – കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവര്‍ഷം കൂടി എത്തിയതോടെ പച്ചക്കറി ഉല്‍പാദനത്തിലും […]


