Kerala

ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു

  • 10th October 2023
  • 0 Comments

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. 2023-24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം പത്ത് സെന്റിൽ കൂടുതൽ സ്ഥലത്ത് ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവർ എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. സ്ഥിരം സമിതി ചെയർപേഴ്‌സൺ റോസ്ലി ജോസ്, വാർഡ് മെമ്പർമാരായ ജോണി വാളിപ്ലാക്കൽ, സുരേഷ്ബാബു മൂട്ടോളി, സീന ബിജു, കൃഷിഭവൻ ഉദ്യോഗസ്ഥർ കർഷകർ […]

Kerala News

കുടുംബ ബജറ്റ് താളം തെറ്റും; പച്ചക്കറികള്‍ക്കെല്ലാം പൊള്ളുന്ന വില, സെഞ്ച്വറി കടന്ന് തക്കാളി വില

കേരളത്തില്‍ പച്ചക്കറി വില പൊള്ളുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് മാത്രം മൂന്ന് മടങ്ങിലേറെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 100-110 രൂപയിലാണ് പൊതു വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്നു തക്കാളി വില. മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബീന്‍സ്, പയര്‍, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വര്‍ധിച്ചു. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. […]

കർഷക പ്രക്ഷോഭം;ഡൽഹിയിൽ കുതിച്ചുയർന്ന് പച്ചക്കറി വില

കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ കുതിച്ചുയർന്ന് പച്ചക്കറി വില . പ്രധാന റോഡുകൾ അടച്ചതിൻ്റെ പശ്ചാത്തലത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് പച്ചക്കറി വില വർധിക്കുന്നത്. ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റായ ഡൽഹിയിലെ ആസാദ്പൂർ മന്ദിയിൽ അടക്കം സ്റ്റോക്ക് കുറഞ്ഞ് വില കുതിക്കുകയാണ്. കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ പൊലീസ് അടച്ചിരുന്നു. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്. ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് […]

സവാളവിലക്ക്​ പിന്നാലെ ഉരുളകിഴങ്ങും;വിലക്കയറ്റത്തിൽ മേലോട്ട്

സവാള വിലക്ക്​ പിന്നാലെ ഉരുളകിഴങ്ങ്​ വിലയും റോക്കറ്റ്​ പോലെ കുതിക്കുന്നു. ചില്ലറ വിപണിയിൽ കിലോക്ക്​ 45 രൂപയാണ്​ ഉരുളകിഴങ്ങി​െൻറ വില. സംഭരണകേന്ദ്രങ്ങളുടെ അഭാവവും കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച ​ലോക്​ഡൗണിൽ വിള​വെടുപ്പ്​ വൈകിയതും വിളനാശവുമാണ്​ വിലക്കയറ്റത്തിന്​ പ്രധാന കാരണം. ഉരുളകിഴങ്ങ്​ ക്ഷാ​മം നേരിടുന്നതിനെ തുടർന്ന്​ ഭൂട്ടാനിൽനിന്ന്​ ഇറക്കുമതി ചെയ്യാനാണ്​ കേന്ദ്രത്തി​െൻറ തീരുമാനമെന്ന്​ ടൈംസ്​ ഒാഫ്​ ഇന്ത്യ റിപ്പോർട്ട്​ ​ചെയ്യുന്നു. അടുത്ത വർഷം ജനുവരി വരെ 10ലക്ഷം ടൺ ഉരുളകിഴങ്ങ്​ ഇറക്കുമതി ചെയ്യാനാണ്​ നീക്കമെന്നാണ്​ വിവരം. അടുത്ത ദിവസങ്ങളിലായി […]

തക്കാളി അടക്കമുള്ള പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ഒരു ബദൽ മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിൽ പ്രത്യേക സ്ഥാനമുണ്ട്.

Kerala

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

  • 21st October 2020
  • 0 Comments

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും ഉള്ളിക്കും വില കുതിച്ചുയരുകയാണ് മഴക്കെടുതിയും കൊവിഡും മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നത് ഇതുവരെ കണ്ണുനനയിച്ച ഉള്ളിയും സവാളയും ഇപ്പോള്‍ കൈ പൊള്ളിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. നാല്‍പ്പത് രൂപയായിരുന്ന സവാളക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് ഇപ്പോള്‍ വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോള്‍ 90ന് മുകളില്‍ ആകും. 80 രൂപയായിരുന്ന ഉള്ളി സെഞ്ചുറി കടന്നിരിക്കുകയാണ്. 115 ഉം […]

Kerala

ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെത്തിയ ഡ്രൈവർക്ക് കോവിഡ്

  • 20th July 2020
  • 0 Comments

കോട്ടയം: ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരണം. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത് കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഇയാൾ. അതേസമയം, പാലാ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന.

error: Protected Content !!