Kerala News

ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടൺ തക്കാളി കേരളത്തിലെത്തിച്ചു; പുതുവർഷത്തിൽ പച്ചക്കറി വില കുറയുമെന്ന് പ്രതീക്ഷ

  • 27th December 2021
  • 0 Comments

പച്ചക്കറി വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായി ആന്ധ്രാപ്രദേശില്‍ നിന്ന് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച 10 ടൺ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു. 48 രൂപയ്ക്കാണ് തക്കാളി ഹോർട്ടിക്കോർപ്പ് വഴി വിൽക്കുന്നത്. ആനയറ ഹോർട്ടിക്കോർപ്പ് ഗോഡൗണിൽ കൃഷി വകുപ്പ് ഡയറക്ടർ തക്കാളി ഏറ്റുവാങ്ങി. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റ് വഴിയും തക്കാളി വണ്ടി വഴിയും തക്കാളി വില്‍ക്കും. അതേസമയം പച്ചക്കറി വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്നും പതിവ് വിലക്കയറ്റം ക്രിസ്‍തുമസിന് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് […]

Kerala News

വില വര്‍ധനവ് പിടിച്ചുനിര്‍ത്താൻ കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപെടല്‍ നടത്തി; കൃഷി മന്ത്രി പി പ്രസാദ്

  • 16th December 2021
  • 0 Comments

പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാണെന്നും മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കൃഷിമന്ത്രി പി.പ്രസാദ്.സംസ്ഥാനത്ത് സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ തുടങ്ങും. വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി. നാളെ രാവിലെ 7.30 മുതല്‍ രാത്രി 7.30വരെ ജില്ലകളിലൂടെ രണ്ട് തക്കാളി വണ്ടികളെത്തും. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യുമെന്നും കൃഷിമന്ത്രി അറിയിച്ചു. വില വര്‍ധനവ് പിടിച്ചുനിര്‍ത്താനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപെടല്‍ നടത്തി. […]

Kerala News

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സർക്കാർ ;തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ പച്ചക്കറി സംഭരണ കേന്ദ്രം ആരംഭിക്കും; പി പ്രസാദ്

  • 1st December 2021
  • 0 Comments

പച്ചക്കറി വിലക്കയറ്റം പിടിച്ചു കെട്ടാൻ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍, തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സ്വീകരിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം കേരളം വിളിച്ചുചേര്‍ക്കുമെന്നും പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന ഇടങ്ങളില്‍ തന്നെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹോര്‍ട്ടി കോര്‍പിന്റെ പച്ചക്കറി സംഭരണ കേന്ദ്രം തുടങ്ങാന്‍ […]

Kerala News

വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സർക്കാർ ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ എത്തിയതായി കൃഷി മന്ത്രി പി പ്രസാദ്

  • 25th November 2021
  • 0 Comments

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലക്ക് കടിഞ്ഞാണിടാൻ സർക്കാർ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ വാങ്ങുന്ന പച്ചക്കറികൾ എത്തിയതായും അവ . ഹോർട്ടികോർപ്പ്, വിഎഫ്പിസികെ ഔട്ട്ലെറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് […]

error: Protected Content !!