വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്റെ എല്ല്;കേസ്
വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്റെ എല്ല് കിട്ടിയ സംഭവത്തിൽ ഉപഭോക്താവിന്റെ പരാതിയിൽ ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തു.ഇൻഡോറിലെ റെസ്റ്റോറന്‍റ് ഉടമയ്‌ക്കെതിരെ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്.ആകാശ് ദുബെ എന്ന യുവാവാണ് റെസ്റ്റോറെന്‍റ് ഉടമയ്ക്കെതിരെ പരാതി നൽകിയത്. വിജയ് നഗർ ഏരിയയിലെ റെസ്റ്റോറെന്‍റില്‍ നിന്നാണ് ആകാശിന് താൻ ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയത്.റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ആകാശ് വെജ് ബിരിയാണിയാണ് ഓർഡർ ചെയ്തത്. എന്നാൽ ബിരിയാണി എത്തിയപ്പോൾ പ്ലേറ്റിൽ ചിക്കന്റെ എല്ലുകളും കണ്ടെത്തുകയായിരുന്നു.റസ്റ്റോറന്റ് മാനേജരോടും സ്റ്റാഫിനോടും അദ്ദേഹം […]

