kerala Kerala

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

  • 16th February 2024
  • 0 Comments

ബംഗളൂരു: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു തിരിച്ചടി. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന. ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. […]

Kerala kerala kerala politics

വീണാ വിജയന് നിര്‍ണായകം; എക്‌സാലോജികിന്റെ ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ്

  • 16th February 2024
  • 0 Comments

കൊച്ചി: എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷന്‍ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് കേസില്‍ ആരോപണ വിധേയയായി നില്‍ക്കുന്ന പ്രധാനി. അതിനാല്‍ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് […]

Kerala

സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം; വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്

  • 10th February 2024
  • 0 Comments

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് സമന്‍സ് നല്‍കിയത്. എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി സമന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം സമന്‍സും ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വീണയുടെ ഹര്‍ജി പരിഗണിക്കുക.

Kerala

വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

  • 2nd February 2024
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷം പ്രധാനസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളം കൊള്ളയടിച്ച് പി വി & കമ്പനി എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം ബാനറുയര്‍ത്തി. മടിയില്‍ കനം ഇല്ലെങ്കില്‍ തെളിയിക്കാന്‍ എന്ത് ഭയം എന്നെഴുതിയ പ്ലക്കാര്‍ഡും […]

Kerala kerala politics

മാസപ്പടി വിവാദം; വിജിലന്‍സ് അന്വേഷിക്കുമോ? ഹൈക്കോടതി വിധി ഇന്ന്

  • 8th December 2023
  • 0 Comments

കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ ബാബുവാണ് വിധി പറയുക. മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരനായ ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ […]

Kerala News

കൈപ്പറ്റിയ പണത്തിന് വീണാ വിജയൻ ഐജിഎസ്ടി അടച്ചു; സ്ഥിരീകരണവുമായി ധന വകുപ്പ്

  • 21st October 2023
  • 0 Comments

സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ1.72 കോടി രൂപക്ക് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഐജിഎസ്ടി അടച്ചുവെന്ന് സ്ഥിരീകരിച്ച് ധനവകുപ്പ്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വീണാ വിജയന്റെ […]

Kerala News

‘മാസപ്പടി വിവാദ’ത്തില്‍ അന്വേഷണമില്ല;ഹർജി തളളി

  • 26th August 2023
  • 0 Comments

സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ വീണാ വിജയനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല. ആരോപണവുമായി ബന്ധപ്പെട്ട വസ്തുതകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനു കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി.മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കെതിരെ […]

Kerala News

വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു;അന്വേഷണത്തിനായുള്ള മുറവിളി യാഥാര്‍ഥ്യ ബോധത്തിന് നിരക്കാത്തത്

  • 25th August 2023
  • 0 Comments

മാസപ്പടി ആരോപണത്തില്‍ സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയൽ.ഈ തുകയ്ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്‌, മുഖപ്രസംഗത്തില്‍ പറയുന്നു.വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു.ആദായ നികുതി വകുപ്പ് 2019-ല്‍ നടത്തിയ പരിശോധനയ്ക്കിടെ സി.എം.ആര്‍.എല്‍. കമ്പനിയിലെ ചില ജീവനക്കാര്‍, വീണയുടെ കമ്പനി സേവനം നല്‍കിയില്ലെന്ന പ്രസ്താവന നല്‍കിയതാണ് വിവാദങ്ങള്‍ക്കുപയോഗിച്ചത്. ഈ പ്രസ്താവന കാര്യകാരണ സഹിതം സി.എം.ആര്‍.എല്‍. പിന്നീട് പിന്‍വലിച്ചിരുന്നു. എന്നിട്ടും ആദായനികുതി വകുപ്പ് ഇന്ററിം […]

Kerala News

എന്തിനാ ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്,മാസപ്പടി വിവാദത്തിൽ ഇ.പി

  • 16th August 2023
  • 0 Comments

മാസപ്പടി വിവാദത്തിൽ ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.രാഷ്ട്രീയം പറഞ്ഞ് തീർക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്തു നടന്ന വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.‘എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് […]

Kerala News

മാസപ്പടി വിവാദം;മുഖ്യമന്ത്രിക്കും മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി

  • 14th August 2023
  • 0 Comments

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു പരാതിക്കാന്‍ അറിയിച്ചു.സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. പരാതിയുടെ പകർപ്പ് […]

error: Protected Content !!