Kerala kerala

വീണാ ജോര്‍ജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം; പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം; തീരുമാനം അടിയന്തരമന്ത്രിസഭായോഗത്തിന്റെ

  • 13th June 2024
  • 0 Comments

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിക്കും. […]

Kerala News

വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

  • 25th October 2023
  • 0 Comments

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്.ഐ.സി.എം.ആർ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ.സി.എം.ആർ അറിയിച്ചത്.ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും […]

Kerala News

നിപ ഹൈറിസ്ക്ക് വിഭാ​ഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവ് ; വീണാ ജോർജ്.

  • 18th September 2023
  • 0 Comments

നിപ ഹൈറിസ്ക്ക് വിഭാ​ഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .ഇതിലൊരാൾ രണ്ടാമത് മരിച്ച രോഗിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. കൂടാതെ , മറ്റൊരു ആരോഗ്യ പ്രവർത്തകയും നെഗറ്റീവ് പട്ടികയിൽഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘം ഇന്നും ഫീൽഡിൽ ഉണ്ടെന്നും അതിൽ ഒരു സംഘം ഇന്ന് മടങ്ങുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസംഘവുമായിനടത്തിയ ചർച്ചയിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘത്തിന് തൃപ്തിയാണെന്നും വീണാ ജോർജ്എം പറഞ്ഞു.

Kerala News

നിപ പ്രതിരോധത്തിൽ കോഴിക്കോടുള്ളത് ഒറ്റക്കെട്ടായ പ്രവർത്തനം; മന്ത്രി വീണാ ജോർജ്

  • 15th September 2023
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഇടപെടലുകളാണ് സർക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ഓരോ ഘട്ടത്തിലും സ്വീകരിച്ചത്. രോഗ വ്യാപനനിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ആളുകളുടെയും സാമ്പിൾ എടുത്ത് പരിശോധിക്കും. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ മെന്റൽ ഹെൽത്ത് […]

Kerala News

മിഷന്‍ ഇന്ദ്രധനുഷ്; രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

  • 10th September 2023
  • 0 Comments

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സെപ്റ്റംബർ 16 വരെയാണ് രണ്ടാം ഘട്ടം സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗര്‍ഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും […]

Kerala News

തിരുവോണ ദിവസം അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോർജ്

  • 29th August 2023
  • 0 Comments

തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികൾ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്.എ.ടി.യിലും ജനറൽ ആശുപത്രിയിലും സന്ദർശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കൽ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റിൽ സേവനമനുഷ്ഠിച്ചത്. അവർക്ക് മന്ത്രി വസ്ത്രങ്ങൾ സമ്മാനിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആരോരുമില്ലാത്തവർ […]

Kerala kerala politics

ആദ്യമായി സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്

  • 22nd August 2023
  • 0 Comments

സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. സിവില്‍സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി സാധനങ്ങള്‍ ശേഖരിച്ചാണ് കിറ്റ് നല്‍കുക. ശര്‍ക്കര, ചായപ്പൊടി,പഞ്ചസാര, ചെറുപയര്‍ പരിപ്പ് തുടങ്ങിയ 8 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പും സിക്കള്‍സെല്‍ രോഗികളുടെ കൂട്ടായ്മയും ചേര്‍ന്ന് വരുന്ന വെള്ളിയും ശനിയും […]

Health & Fitness

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം ഒന്നാംഘട്ടം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

  • 17th August 2023
  • 0 Comments

തിരുവനന്തപുരം : മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 കുട്ടികൾക്കുമാണ് വാക്‌സിൻ നൽകിയത്. ഒന്നാംഘട്ടം കഴിഞ്ഞെങ്കിലും പലതരത്തിലുള്ള അസൗകര്യം കാരണം വാക്‌സിൻ എടുക്കാൻ വിട്ടുപോയിട്ടുള്ളർക്ക് നിശ്ചിത ദിവസങ്ങളിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ […]

Kerala

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ

  • 31st July 2023
  • 0 Comments

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് […]

Kerala News

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; മഴക്കാല പ്രത്യേക പരിശോധനയ്ക്ക് സ്‌പെഷ്യൽ സ്‌ക്വാഡുകൾ: മന്ത്രി വീണാ ജോർജ്

  • 27th June 2023
  • 0 Comments

തിരുവനന്തപുരം : ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ചെക്ക്‌പോസ്റ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി വരുന്നു. റെയിൽവേയുമായി സഹകരിച്ചും പരിശോധന നടത്തി വരുന്നു. കൂടുതൽ ശക്തമായ പരിശോധന തുടരുന്നതാണ്. […]

error: Protected Content !!