വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാന്‍ കൈയില്‍ സ്പാര്‍ക്ക്ള്‍ ഗണ്‍; പക്ഷേ കിട്ടിയത് എട്ടിന്റെ പണി
ജുന്നർ: വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന തോക്ക് പൊട്ടി വധുവിന്റെ മുഖത്തേക്ക് തീ ആളിപ്പടർന്നു. മഹാരാഷ്ട്രയിലെ ജുന്നറിലാണ് വിവാഹ വേദിയിൽ വച്ച് അപകടം സംഭവിച്ചത്. അതിരുകടക്കുന്ന വിവാഹാഘോഷം അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നു. പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന ‘സ്പാര്‍ക്ക്ള്‍ ഗണ്‍’ ഉപയോഗിച്ചായിരുന്നു വരന്റേയും വധുവിന്റേയും അഭ്യാസപ്രകടനം. ഈ തോക്കും കൈയില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇരുവരും.തോക്കില്‍ നിന്ന് ‘പൂത്തിരി’ വരുത്തി ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ തീ കഴുത്തിലണിഞ്ഞ കല്ല്യാണമാലയിലേക്ക് പടര്‍ന്നു. ഇതോടെ കളി കാര്യമായി. കിട്ടിയ ജീവനുംകൊണ്ട് […]


