Kerala kerala

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ വേടന്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നല്‍കിയത്.

kerala Kerala Trending

വേടന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍,മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും വിശദീകരണം

എറണാകുളം: ബലാത്സംഗ കേസില്‍ പ്രതിയായ വേടന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.വേടന് പൊലീസ് സംരക്ഷണം നല്‍കിയിട്ടില്ല.രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്.ബലാത്സംഗ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നു.വേടനെതിരെ പുതിയ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിലാണ് കേസിന്റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും […]

kerala Kerala

വേടനെതിരെ വീണ്ടും പരാതി; ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് രണ്ട് യുവതികള്‍; മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി:ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതല്‍ പരാതികള്‍. റാപ്പര്‍ വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്റെ […]

Kerala kerala

വേടനെതിരായ ബലാത്സംഗകേസ്: സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: റാപ്പര്‍ വേടന്‍ പ്രതിയായ ബലാത്സംഗ കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസില്‍ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലും, കോഴിക്കോടും പരിശോധനകള്‍ നടത്തും. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് […]

Kerala kerala

അഞ്ച് തവണ പീഡിപ്പിച്ചു; വേടനെതിരായ ബലാത്സംഗ പരാതിയിലെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: റാപ്പര്‍ വേടനെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങള്‍ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിന്‍മാറ്റം മാനസികമായി തകര്‍ത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി […]

kerala Kerala

‘വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; വേടനെതിരെ ബലാത്സംഗ കേസ്; യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു

കൊച്ചി: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരാതിയില്‍ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (ി) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് […]

Kerala kerala

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസില്‍ വേണ്ട; കാലിക്കറ്റ് സര്‍വകലാശാല വിദഗ്ധ സമിതിയുടെ ശുപാര്‍ശ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ നിന്ന് റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. വൈസ് ചാന്‍സലര്‍ നിയോഗിച്ച സമിതിയുടേതാണ് നിര്‍ദേശം. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ മലയാളം പാഠ്യപദ്ധതിയില്‍ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ സിന്‍ഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ […]

Kerala kerala

സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും; വേടന്‍

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ വേടന്റെ പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും. ഇതാണ് തന്റെ ജോലി അത് തുടര്‍ന്നുകൊണ്ടിരിക്കും. ഇത് നിര്‍ത്താന്‍ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടന്‍ പ്രതികരിച്ചു. വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല ബിഎ […]

kerala Kerala

റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ സംഭവിച്ചത് ഗുരുതര വീഴ്ച; അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല; തിക്കും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ സംഘാടകര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. സംസ്‌കാരിക വകുപ്പും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ അനിയന്ത്രിതമായ ജനക്കൂട്ടമെത്തിയതോടെ നിയന്ത്രണങ്ങളെല്ലാം പാളി. പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട് 15 ഓളം പേര്‍ക്കാണ് പരുക്കേറ്റത്. കാണികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ വേടന്റെ വരവും വൈകി. ആറു മണിക്ക് നിശ്ചയിച്ച പരിപാടിക്ക് എട്ടു […]

Kerala kerala

ഇടുക്കിയിലെ റാപ്പര്‍ വേടന്റെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; പ്രവേശനം പരമാവധി 8000 പേര്‍ക്ക് മാത്രം

ഇടുക്കി: ഇടുക്കിയിലെ റാപ്പര്‍ വേടന്റെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. പ്രവേശനം പരമാവധി 8000 പേര്‍ക്ക് മാത്രമാക്കി. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. സുരക്ഷക്കായി 200 പൊലീസുകാരെ നിയോഗിക്കും. വേണ്ടി വന്നാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണ വിധേയമല്ലെങ്കില്‍ പരിപാടി റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് വേടന്റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ ഷോ നടത്തുന്നത്. കൊച്ചിയിലെ […]

error: Protected Content !!