Kerala News

ജയിലറകള്‍ കൊലയാളികളുടെ സുഖവാസ കേന്ദ്രങ്ങളായി; പ്രതിപക്ഷ നേതാവ്

  • 4th March 2022
  • 0 Comments

സംസ്ഥാനത്ത് ക്രമസമാധാനപാലനം തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്നും കേരളം ഭയന്ന് വിറച്ച് നില്‍ക്കുന്ന സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് പൊലീസിലുളള നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഐഎം നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജയിലറകള്‍ കൊലയാളികളുടെ സുഖവാസ കേന്ദ്രങ്ങളാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. എല്ലാ അക്രമസംഭവങ്ങള്‍ക്കും പൊലീസ് കൂട്ട് നില്‍ക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയില്‍ കേസ് […]

Kerala News

തന്റെ കൈകകള്‍ ശുദ്ധം; വേണമെങ്കിൽ അന്വേഷണം നടത്തട്ടെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എം എം മണി

  • 16th February 2022
  • 0 Comments

പ്രതിപക്ഷനേതാവ് വി.ഡി.സതീശന് മറുപടിയുമായി മുന്‍ വൈദ്യുത മന്ത്രി എം.എം.മണി. കെഎസ്ഇബിയില്‍ കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതും കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണെന്നും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും എം.എം.മണി പറഞ്ഞു. അന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ പേര് പോലും താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും തന്റെ കൈകകള്‍ ശുദ്ധമാണെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും എം.എം.മണി പറഞ്ഞു.അതേസമയം കെഎസ്ഇബിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. പാര്‍ട്ടി […]

Kerala News

ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു; ജലീല്‍ സര്‍ക്കാരിന്റെ ചാവേര്‍; വി ഡി സതീശൻ

  • 30th January 2022
  • 0 Comments

ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് […]

Kerala News

ലോകായുക്ത നിയമം ഭേദഗതി നടത്താനുള്ള തീരുമാനം; മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാൻ ; പ്രതിപക്ഷ നേതാവ്

  • 28th January 2022
  • 0 Comments

22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി നടത്താനുള്ള തീരുമാനം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരി ആദ്യ വാരം മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകള്‍ ലോകായുക്തയ്ക്ക് മുന്നില്‍ വരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കേസ് വന്നപ്പോള്‍ മാത്രമാണ് 22 വര്‍ഷമായി സി.പി.എം പറയാത്ത ലോകായുക്ത നിയമത്തിലെ ഭരണഘടനാ വിരുദ്ധത പറയുന്നത്. നിയമസഭ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ ഒരു വകുപ്പ് 22 വര്‍ഷത്തിനു ശേഷം പിന്‍വാതിലിലൂടെ […]

Kerala News

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

  • 20th August 2021
  • 0 Comments

എല്ലാ മലയാളികൾക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓണാശംസകൾ നേർന്നു. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു ഓണക്കാലം. അങ്ങനെയൊരു കാലത്തിന് മങ്ങലേൽപ്പിച്ചു കൊണ്ടാണ് കോവിഡ് മഹാമാരി ലോകത്താകമാനം പടർന്ന് പിടിച്ചത്. ഒട്ടേറെ സങ്കീര്‍ണതകള്‍ക്കു നടുവില്‍ നമ്മൾ വീണ്ടുമൊരു ഓണം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെ എല്ലാവർക്കും എന്റെ ഓണാശംസകൾ.പ്രതിപക്ഷ […]

Kerala News

വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനത്തെ കെപിസിസി സ്വാഗതം ചെയ്യുന്നു. വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റായി തന്നെ എഐസിസിയാണ് നിയോഗിച്ചത്. പരാജയം ഏറ്റുവാങ്ങിയാല്‍ പാര്‍ട്ടിയെ ഇട്ടേച്ചുപോകുകയാണെങ്കില്‍ നിങ്ങള്‍ എന്തുപറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഇക്കാര്യത്തിലും എഐസിസി പെട്ടെന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല കാഴ്ച […]

error: Protected Content !!