kerala Kerala kerala politics

തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും പിന്‍മാറണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

  • 26th July 2024
  • 0 Comments

തിരുവനന്തപുരം: സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. വികസനത്തെയല്ല, വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യു.ഡി.എഫ് എതിര്‍ക്കുന്നത്. കടലില്‍ നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ […]

National

ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി; വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ കുടിവെള്ള വിതരണരംഗത്ത് അദ്ഭുതകരമായ മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഞ്ച് വര്‍ഷം കൊണ്ട് നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ലെന്നും പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല ശുദ്ധവായുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തുന്നതിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് വി.ഡി. സതീശന്റെ വിമര്‍ശനം. 44,715 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. 5 വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 9,410 കോടി മാത്രമാണ് രണ്ട് സര്‍ക്കാറുകളും കൂടി […]

kerala Kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികളുടെ ശിക്ഷായിളവ് നല്‍കാനുള്ള നീക്കം ഗൂഢാലോചന; പ്രിസണ്‍ ആക്ടില്‍ ഭേദഗതി വരുത്തിയെന്ന് വിഡി സതീശന്‍

  • 27th June 2024
  • 0 Comments

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നല്‍കാനുള്ള നീക്കം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2022 മുതല്‍ നീക്കം നടക്കുന്നുവെന്ന് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഏഴാം പ്രതിക്കും ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2022ല്‍ പ്രിസണ്‍ ആക്ടില്‍ ഭേദഗത് വരുത്തിയെന്ന് വിഡി സതീശന്‍ പറഞ്ഞു. പ്രിസണ്‍ ആക്ടിലെ 78(2) വകുപ്പ് സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ നിയമമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ റദ്ദാക്കിയതെന്നും ഇത് സഭ അറിഞ്ഞിട്ടില്ലെന്നും […]

kerala Kerala kerala politics

രമേശ് ചെന്നിത്തലയുടെ പരിഭവം മാറ്റാന്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍

  • 24th June 2024
  • 0 Comments

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇന്ന് രാവിലെ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. യുഡിഎഫ് യോഗത്തില്‍ സംസാരിക്കാന്‍ വിളിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചതാണ് അനുനയത്തിന് കാരണം. അതൃപ്തിയെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ വിരുന്നില്‍ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങിയിരുന്നു. ചെന്നിത്തലയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സഹോദരബന്ധമാണുള്ളതെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാന്‍ കൂടിയ യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിനു ശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തല മടങ്ങിയത്. യോഗത്തില്‍ പങ്കെടുത്തെങ്കിലും സംസാരിക്കാന്‍ മുതിര്‍ന്ന നേതാവായ […]

Kerala kerala kerala politics

എന്‍.ഡി.എ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂ; വി ഡി സതീശന്‍

  • 15th June 2024
  • 0 Comments

തിരുവനന്തപുരം: എന്‍.ഡി.എ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍.ഡി.എഫിലും മന്ത്രിസഭയിലും ജെ.ഡി.എസ് തുടരുന്നത് ഏത് സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണം. എച്ച്.ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സി.പി.എമ്മിന്റെ മൗനാനുവാദത്തോടെ ആണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ് എന്‍.ഡി.എയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് […]

Kerala kerala kerala politics

‘ജീവാനന്ദം’ ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം; ‘നിര്‍ബന്ധ നിക്ഷേപ പദ്ധതി’ അനുവദിക്കില്ല: വിഡി സതീശന്‍

തിരുവനന്തപുരം: ‘നിര്‍ബന്ധ നിക്ഷേപ പദ്ധതി’ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണ്. പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പ്രതിമാസം നിശ്ചിതതുകവീതം പിടിച്ച് ‘ജീവാനന്ദം’ എന്ന പേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. സാമ്പത്തിക പ്രതിസന്ധി […]

Kerala kerala

പ്രതിപക്ഷനേതാവിന് ഷഷ്ടിപൂര്‍ത്തി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി. പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പരിപാടികളും കാര്യമായ ആഘോഷങ്ങളുമില്ല. താന്‍ ഒരിക്കലും പിറന്നാള്‍ ദിനം ആഘോഷിച്ചിട്ടില്ലെന്നും എല്ലാ ദിവസവും പോലെ അത് കടന്നുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റേയും വി വിലാസിനിയമ്മയുടേയും മകനായി ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ […]

kerala Kerala

ഗാന്ധിയും നെഹ്‌റുവും കാണിച്ച വഴികള്‍ മോദിക്കും സംഘ്പരിവാറിനും സ്വപ്‌നത്തില്‍ പോലും കാണാനാകില്ല; വി.ഡി. സതീശന്‍

കോഴിക്കോട്: ഗാന്ധിയും നെഹ്‌റുവും കാണിച്ചുതന്ന വഴികള്‍ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തില്‍ പോലും കാണാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗാന്ധിയെ നിരാകരിക്കുന്നവര്‍ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെകൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളും. ഗാന്ധിയെ ഓര്‍ക്കാതിരിക്കുക എന്നതാണ് സംഘ്പരിവാറിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വി.ഡി. സതീശന്റെ […]

Kerala kerala

എക്‌സാലോജിക് ആരോപണം ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മറുപടി പറയണം; വി ഡി സതീശന്‍

കൊച്ചി: എക്‌സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. മാസപ്പടി കേസില്‍ അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. വിവാദ കമ്പനികളില്‍ നിന്നും എക്‌സാലോജിക്കിന്റെ ആരോപിക്കപ്പെട്ട […]

Kerala kerala kerala politics Trending

എക്സൈസ് മന്ത്രിയും സി.പി.എമ്മും അറിയാതെ ബാറുകളിലെ പണപ്പിരിവ് നടക്കില്ല; ‘നോട്ടെണ്ണുന്ന യന്ത്രം മുഖ്യമന്ത്രിയുടെ വീട്ടിലാണോ അതോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോ’?; വി.ഡി സതീശന്‍

ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും അബ്കാരി ചട്ടം ഭേദഗതി വരുത്താമെന്ന ഉറപ്പിലാണ് പണപ്പിരിവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറിന് അനുമതി കൊടുത്തു. ബാര്‍ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്‌സ് കുറയുന്നു. ബാറുകളില്‍ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവര്‍ജനത്തിന് മുന്നില്‍ നില്‍ക്കുമെന്ന എല്‍ഡി ഫിന്റെ ഉറപ്പ് പ്രഹസനമായി. എക്‌സൈസ് മന്ത്രി രാജി […]

error: Protected Content !!