kerala Kerala kerala politics

സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ; പൂരം കലക്കലില്‍ കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകും; വി ഡി സതീശന്‍

  • 27th October 2024
  • 0 Comments

തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശന്‍ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആര്‍എസ്എസിനെ സന്തോഷിപ്പിക്കുന്നു. വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും സതീശന്‍ പറഞ്ഞു. കേസെടുത്താല്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു. എല്‍ഡിഎഫിന്റെ മുന്നണികളില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ല. പൂരം കലങ്ങിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണം […]

kerala Kerala

എഡിഎമ്മിന്റെ കുടുംബത്തെ വിളിച്ച് അനുശോചിക്കാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല; പി.പി ദിവ്യയെ സംരക്ഷിക്കുന്നു; വി ഡി സതീശന്‍

  • 25th October 2024
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിലെ ഉപജാപക സംഘത്തെ പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉപജാപക സംഘത്തെ പേടിച്ചാണ് എഡിഎമ്മിന്റെ കുടുംബത്തോട് സംസാരിക്കാതിരുന്നത്. ഉപജാപക സംഘമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത്. ഉപജാപക സംഘത്തിനൊപ്പമാണ് പിണറായി വിജയന്‍. ആ കുടുംബത്തെ ഫോണ്‍ വിളിച്ച് അനുശോചിക്കാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല. മനസ്സാക്ഷിയില്ലാത്തവനാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ ആരോപിച്ചു. തോമസ് കെ തോമസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സിപിഎമ്മിനെ […]

Kerala kerala

നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യം; ദിവ്യക്കെതിരെ കേസെടുക്കണം; വി ഡി സതീശന്‍

  • 15th October 2024
  • 0 Comments

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം കുടുംബത്തില്‍പ്പെട്ടയാളാണ് നവീന്‍ ബാബു. സിപിഐഎം സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയില്‍പ്പെട്ടയാളുകള്‍ക്ക് പോലും ധാരണയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പി പി ദിവ്യ വ്യക്തിവിരോധം തീര്‍ക്കാന്‍ ക്ഷണിക്കപ്പെടാത്ത യാത്രയപ്പ് ചടങ്ങിലേക്ക് എത്തി. അപമാനിച്ചതിന്റെ ഫലമായിട്ടാണ് നവീന്‍ ബാബു ജീവനൊടുക്കിയത്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യമാണ്. അധികാരം ദുരുപയോഗം ചെയ്ത് ആരെയും […]

kerala Kerala kerala politics

എസ്എഫ്‌ഐഒ അന്വേഷണം തന്നെ പ്രഹസനം; എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട്;പുതുതായി ഒന്നും ഇല്ല; സിപിഎം- ബിജെപി ബാന്ധവം മറയ്ക്കാനാകില്ലെന്നും വി.ഡി സതീശന്‍

  • 13th October 2024
  • 0 Comments

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ മൊഴിയെടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്എഫ്‌ഐഒ അന്വേഷണം തന്നെ പ്രഹസനമാണെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും നേരത്തേയും തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും സിപിഎം- ബിജെപി ബാന്ധവം മറയ്ക്കാനാകില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ച് 10 മാസം ആയി. ചോദ്യം ചെയ്യല്‍ ഇതിന്റെ ഭാഗമാണ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം തന്നെ പ്രഹസനമാണ്. ഇതില്‍ പുതുതായി […]

kerala Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരം: വി ഡി സതീശന്‍

  • 11th October 2024
  • 0 Comments

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചര്‍ച്ച ചെയ്യാതിരുന്നത്. സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വി ഡി സതീശന്‍ ചോദിച്ചു. ലാവ്ലിന്‍ കേസ് എത്ര തവണ നിയമസഭ ചര്‍ച്ച […]

kerala Kerala kerala politics Trending

‘പൂരം കലക്കാന്‍ പ്ലാനിട്ടത് എഡിജിപി; ഒന്നാം പ്രതി മുഖ്യമന്ത്രി; ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ സി.പി.എമ്മും സര്‍ക്കാരും വീണിടത്തു കിടന്ന് ഉരുളുന്നു; വി ഡി സതീശന്‍

  • 25th September 2024
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃശൂര്‍ കലക്കലില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. എഡിജിപി എംആര്‍ അജിത് കുമാറാണ് പൂരം കലക്കാന്‍ പ്ലാനിട്ടതെന്ന് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളാണ് കണ്ടത്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി . അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അജിത് കുമാര്‍ തന്നെയാണ് അന്വേഷിക്കുന്നത്. വീണിടത്ത് […]

kerala Kerala kerala politics

ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ട്; പൂരം കലക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നു; ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണം; വി.ഡി സതീശന്‍

  • 21st September 2024
  • 0 Comments

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് പൂരം കലക്കിയതെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൂരം കലക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാന്‍ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശന്‍, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍ ആയിട്ടല്ല പോയതെങ്കില്‍ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണ്ടേ?. മുഖ്യമന്ത്രിയുടെ ദൂതന്‍ ആയിട്ടല്ല എഡിജിപി പോയതെങ്കില്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്തിന് പൂഴ്ത്തി?. […]

kerala Kerala kerala politics

ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75000 രൂപ ചെലവായെന്ന കണക്കില്‍ എന്ത് വിശ്വാസ്യതയാണുള്ളത്? മെമ്മോറാണ്ടം തയാറാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം; വി ഡി സതീശന്‍

  • 17th September 2024
  • 0 Comments

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത കണക്കുകള്‍ എഴുതി വെച്ചാല്‍ ഇതെല്ലാം കണ്ടു പരിചയിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഗൗരവത്തിലെടുക്കുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. ഇങ്ങനെ മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല. ശ്രദ്ധയോട് കൂടി മെമ്മോറാണ്ടം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് […]

kerala Kerala kerala politics

കെ ഫോണില്‍ സിബിഐ അന്വേഷണം ഇല്ല; വി ഡി സതീശന്റെ ഹര്‍ജി തള്ളി

  • 13th September 2024
  • 0 Comments

കൊച്ചി: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഹൈക്കോടതിയെ സമീപിച്ചത്. കെ ഫോണ്‍ കരാറും ഉപകരാറും നല്‍കിയതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. കരാറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ ഫോണില്‍ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വി ഡി സതീശന് പൊതുതാത്പര്യമാണോ […]

Kerala kerala kerala politics

ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘം; വി ഡി സതീശന്‍

  • 8th September 2024
  • 0 Comments

പത്തനംതിട്ട: ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി എംആര്‍ അജിത്കുമാര്‍ സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി എന്ന ആരോപണം സജീവമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമാണെന്നും പൂരം കലക്കിയവര്‍ തന്നെ അതിന്റെ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവിടുമെന്നും സതീശന്‍ ചോദിച്ചു. കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കിട്ടിയ വിവരം […]

error: Protected Content !!