പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ വിജയത്തിന്റെ തിളക്കം കളയാൻ ചിലർ ശ്രമിക്കുന്നു;വി ഡി സതീശൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ വിജയത്തിന്റെ തിളക്കം കളയാൻ ചിലർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇടത് വോട്ടുകൾ കുറഞ്ഞുവെന്നും പാലക്കാട് സിപിഐഎമ്മിന് മൂന്നാം സ്ഥാനമാണ് ഉള്ളതെന്നും വോട്ടുകൾ കൂടിയിട്ടില്ല. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി മുഖ്യമന്ത്രി തുടരുകയാണ്. മതേതര മുഖമായ തങ്ങളെ ആക്രമിക്കുകയാണ് ചെയ്യുന്നത്, മുഖ്യമന്ത്രിയുടെ പ്രസംഗത്തിലേത് പൊള്ളയായ വാദമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.മൂന്ന് മണ്ഡലങ്ങളിലും നടന്നത് രാഷ്ട്രീയപോരാട്ടമാണ്. പാലക്കാട് അര ഡസനോളം സംഭവങ്ങളാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസിനെ […]