News

ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല; വി എസ്

ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്‍. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണത്. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും വി.എസ് പറഞ്ഞു.

Kerala

വട്ടിയൂര്‍കാവില്‍ വി.കെ പ്രശാന്ത് ജയിച്ചു

വട്ടിയൂര്‍കാവില്‍ 2612 വോട്ടിന് വി.കെ പ്രശാന്ത് മുന്നില്‍. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷമാണ് വി.കെ പ്രശാന്ത് ഒന്നാം സ്ഥാനത്തേക്ക് വന്നത്. സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. 62.66% ശതമാനം പോളിംഗ് ആണ് ഇത്തവണ വട്ടിയൂർക്കാവിൽ രേഖപ്പെടുത്തിയത്. ഇതാദ്യമായിട്ടായിരുന്നു ഇത്രയും കുറവ് പോളിംഗ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ് പോളിംഗ് രേഖപ്പെടുത്തിയിട്ടും എൽ ഡി എഫിന് മുന്നേറ്റം. യുഡി‌എഫിന്റെ സുരക്ഷാക്കോട്ടയായ വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ തേരോട്ടമാണ്. വിജയക്കുതിപ്പിലേക്ക് എൽ […]

Kerala

തിരുവനന്തപുരം മേയര്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

  • 23rd September 2019
  • 0 Comments

തിരുവനന്തപുരം: പ്രളയത്തില്‍ വലിയ സഹായം നല്‍കി സോഷ്യല്‍ മീഡിയയിലടക്കം വലിയ അംഗീകാരം ലഭിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. നാളെ കൂടുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥിയാരെന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. യുവാക്കള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് വി.കെ പ്രശാന്ത്. കഴിഞ്ഞ പ്രളയ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങള്‍ ശേഖരിച്ച് എത്തിക്കുന്നതിന് വി.കെ പ്രശാന്ത് നല്‍കിയ നേതൃത്വത്തെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. മേയര്‍ എന്ന നിലയിലുള്ള വി.കെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളും […]

error: Protected Content !!