നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിന്‍റെ ശാപം: സുരേഷ്ഗോപി
നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിന്‍റെ ശാപമെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. വട്ടിയൂര്‍ക്കാവിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേയാണ് സുരേഷ്ഗോപി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയത്. 282 സീറ്റില്‍ നിന്ന് 300ലധികം സീറ്റുകളിലേക്ക് വളര്‍ന്നത് ബി ജെ പി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളുടെ ഫലമാണ്. അതിനെ വിദേശയാത്രയുടെയും 15 ലക്ഷത്തിന്‍റെയുമൊകെ കാര്യം പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ പിന്നോട്ടുള്ള കാലം പരിശോധിച്ചാല്‍ ഇപ്പോഴത്തെ നേട്ടത്തിന്‍റെ മൂല്യം മനസിലാകും. ത്രിവര്‍ണപതാകയ്ക്ക് കളങ്കം ചാര്‍ത്താനായി കൈപ്പത്തിയുമായി നടക്കുന്നവരെയും അപ്പോള്‍ മനസിലാകും […]
