കോവിഡ് കാലത്തും വീടുകളിൽ കയറി വട്ടി പലിശ പിരിവ്
ആഴ്ചകളിൽ വീടുകൾ തോറും കയറി ഇറങ്ങി വട്ടി പലിശയ്ക്ക് പണം നല്കുന്നവരെയും, അത് തിരിച്ചു വാങ്ങാനായി വരുന്ന ആളുകളെയും നാട്ടും പുറങ്ങളിൽ കണ്ടു വരാറുണ്ട്. അത്തരം ആളുകളുടെ വരവിന് ഈ കോവിഡ് കാലത്തും യാതൊരു കുറവുമില്ല. സാമൂഹിക വ്യാപനങ്ങൾ കേരളത്തിലെ പലഭാഗങ്ങളിലും ആരംഭിച്ച ഘട്ടത്തിലും ഇത്തരം ചില ആളുകൾ വീടുകൾ കയറി പിരിവ് നടത്തുന്നതായി പരാതി ഉയരുന്നുണ്ട്. 5000 മുതൽ 10000 വരെയാണ് ഇവർ പണമിടപാട് നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നുമെത്തുന്ന ഒരു വിഭാഗം ഇത്തരത്തിൽ സംഘങ്ങളായി തിരിഞ്ഞ് […]
