ബാബരി മസ്ജിദ് വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ജുഡീഷ്യറിയടിച്ച ആണി
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ജുഡീഷ്യറി അടിച്ച ഒരാണിയാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. തെളിവില്ല, അന്വേഷിച്ചില്ല എന്നൊക്കെ മറ്റു കോടതികള്‍ക്ക് ഒഴിവുകഴിവ് പറയാം. പ്രോസിക്യൂഷന് മേല്‍ പഴിചാരാം. പക്ഷെ, കുറ്റപത്രം തൃപ്തികരമല്ലെങ്കില്‍ അത് തള്ളി പുനരന്വേഷണം / തുടരന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ അധികാരമുള്ള കോടതിയാണ്. ഈ കുറ്റം പോലും തെളിയിക്കാന്‍ കഴിയാത്ത ആ അന്വേഷണ ഏജന്‍സിയെ പിരിച്ചുവിടാനുള്ള നിരീക്ഷണം എങ്കിലും കോടതിക്ക് നടത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരീഷ് വാസുദേവന്റെ ഫേസ്ബുക് […]
