കാരന്തൂരും തിരുവങ്ങൂരും റെയ്ഡ്; നാടന്‍ചാരായവും വാഷും പിടിച്ചെടുത്തു
കാരന്തൂര്‍ വെള്ളാരം കുന്നുമ്മലില്‍ നിന്ന് നാടന്‍ ചാരായം പിടിച്ചെടുത്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുന്ദമംഗലം എസ്‌ഐ ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. വെള്ളാരംകുന്നുമ്മല്‍ സുരേഷ്(39) നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ തിരുവങ്ങൂര്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 100 ലിറ്റര്‍ വാഷ് കണ്ടെടുത്ത് കേസാക്കി.പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചേമഞ്ചേരി തിരുവങ്ങൂര്‍ അണ്ടികമ്പനി തെക്കെ മാക്കടത്ത് താഴെ റോഡ് വളപ്പില്‍ താഴെകെട്ട്യമ്മല്‍ റോഡ് തിരുന്നിടത്ത് […]